യു എ ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; നിയമങ്ങള്‍ വീണ്ടും കര്‍ക്കശമാക്കുന്നു
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കണക്ക് കുത്തനെ കുതിച്ചുയരുകയാണ്.

ദുബായ് : യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കണക്ക് കുത്തനെ കുതിച്ചുയരുകയാണ്.നൂറില്‍താഴെ എത്തിയിരുന്ന പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 1400നടുത്ത് എത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച 1356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.920,171 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 901,424 പേര്‍ രോഗമുക്തരായി. 16,442പേരാണ് നിലവില്‍ രോഗബാധിതരായിട്ടുള്ളത്. 2,305 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്.
അതിനിടെ 15 മുതല്‍ മൊബൈല്‍ അല്‍ഹൊസന്‍ ആപില്‍ ഗ്രീന്‍ കാണിക്കുന്നത് 15 ദിവസം മാത്രമാക്കി ചുരുക്കി. ഈയിടെ ഒരു മാസമാക്കി ഉയര്‍ത്തിയിരുന്നുവെങ്കിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് 15 ദിവസമാക്കി കുറച്ചത്.
മാസ്ക്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കും.