അബുദാബിയിൽ മരിച്ച ഹാരിസിന്റേത് കൊലപാതകമെന്ന് ബന്ധു ക്കാൾ
സത്യം പുറത്ത് കൊണ്ട് വരാൻ ഉന്നത പോലീസ് ഉദ്യാഗസ്ഥർക്ക് പരാതി നല്കും

മുക്കം :അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശി ഹാരിസിന്റേത് കൊലപാതകമാണെന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിച്ചു. കൊലപാതകം നടത്തിയത്
ഹാരിസിൻറെ സുഹൃത്തും ബിസിനസ്സിലെ പാർട്ണറും ആയ ഷൈബിൻ അഷ്റഫാണെന്ന് ഹാരിസിന്റെ ഉമ്മ പറഞ്ഞു.2020 ലാണ് അബുദാബിയിൽ ഹാരിസിനെയും മറ്റൊരു സ്ത്രീയേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹാരിസിന്റെ മരണം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ ഹാരിസിന്റെ മരണംആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നും യഥാർത്ഥ കാരണം പുറത്ത് കൊണ്ടുവരണമെന്നും ഉമ്മ പറഞ്ഞു.