ബാലുശ്ശേരി സ്വദേശി ബൈക്ക് റൈഡർ യു.എ.ഇയിൽ ബൈക്കപകടത്തിൽ മരിച്ചു
ഇന്നലെ രാവിലെ ബൈക്ക് റൈഡിനിടെയായിരുന്നു അപകടം
അബുദാബി: ബാലുശ്ശേരി സ്വദേശി ബൈക്ക് റേസർ യു എ ഇയിൽ വാഹനാപകടത്തിൽ മരിച്ചു. ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് സ്വദേശി ജപിൻ ജയപ്രകാശാ (37)ണ് മരിച്ചത്.
ബൈക്ക് റൈഡിനിടെ ഇന്നലെ രാവിലെയോടെ ഫുജൈറ ദിബ്ബയിലായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൽബയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവ്വീസായ ഐ.വി. എസിലെ ജീവനക്കാരനായ ജപിൻ രാജ്യാന്തര ബൈക്ക് റൈഡുകളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ ഡോ: അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.