headerlogo
pravasi

നാപ്സ് ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ ജനറൽ ബോഡി

യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 നാപ്സ് ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ ജനറൽ ബോഡി
avatar image

NDR News

01 Apr 2022 10:09 PM

മനാമ: നാപ്സ് ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൽമാനിയ ഇന്ത്യൻ ഡിറ്റ്സിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ കെ. കെ. ജാലിസ് അധ്യക്ഷനായി. 

      എ. സി. എ. ബക്കർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. മെംബർഷിപ് കാമ്പയിന് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. വിഷു, ഈദാഘോഷം മേയ് രണ്ടാം വാരം നടത്താൻ യോഗം തീരുമാനിച്ചു. അടുത്ത ഒരു വർഷത്തെ പരിപാടികൾക്ക് കലണ്ടർ രൂപവത്കരിക്കാനും തീരുമാനമായി. ഫിറോസ് ആപ്പറ്റ സ്വാഗതം പറഞ്ഞു. 

       കെ.കെ. ജാലിസ് (പ്രസിഡൻ്റ്), ഫിറോസ് ആപ്പറ്റ (ജനറൽ സെക്രട്ടറി), കെ. സി. ഷമീം (ട്രഷറർ), എ.സി.എ. ബക്കർ (മുഖ്യരക്ഷാധികാരി), മുഹമ്മദ് നൊച്ചാട്, ഖാലിദ് കാവുന്തറ, ആലിക്കോയ പുനത്തിൽ, മഹേഷ് മന്ദങ്കാവ് (വൈസ് പ്രസിഡൻ്റുമാർ), സി. എം. ഷാജു, പ്രവീൺ (ജോയിൻ്റ് സെക്രട്ടറിമാർ), ഷാഹിൻ അഭയം, വിപിൻ ലാൽ മൂലാട് (ചാപ്റ്റർ കോഓഡിനേറ്റർമാർ), മൻസൂർ, സിറാജ് നാസ് (ജോയിൻ്റ് ട്രഷറർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

NDR News
01 Apr 2022 10:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents