headerlogo
pravasi

നാപ്സ് ഗ്ലോബൽ ഫോറത്തിൻ്റെ ജനറൽ ബോഡിയും ഫാമിലി മീറ്റും നടത്തി

ഫോറം ഗ്ലോബൽ കോ- ഓർഡിനേറ്റർ ഷിറാഫ് മൂലാട് പരിപാടി ഉദ്ഘാടനം ചെയ്തു

 നാപ്സ് ഗ്ലോബൽ ഫോറത്തിൻ്റെ ജനറൽ ബോഡിയും ഫാമിലി മീറ്റും നടത്തി
avatar image

NDR News

21 Mar 2022 08:05 PM

ബഹ്റൈൻ: നടുവണ്ണൂർ ഏരിയ പ്രവാസി സംഘം ഗ്ലോബൽ ഫോറത്തിൻ്റെ (എൻ. എ. പി.എസ്.) വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും  സൽമാനിയ ഇന്ത്യൻ ഡിലീറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്നു. ഫോറം ഗ്ലോബൽ കോ- ഓർഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യാതിഥിയായി.

      പ്രസിഡൻ്റ് ജാലിസ് കെ. കെ. അധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് സിറാജ് , ഷമീം കെ. സി, ഫിറോസ് ആപറ്റ, അസീസ് ടി. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഖാലിദ് കെ. ഷിറാഫ് മൂലാടിനും, വിപിൻ ലാൽ  സിറാജ് പള്ളി ക്കരക്കും മൊമെൻ്റോ നൽകി. മജീദ് മൂലാടിൻ്റെ മാജിക് ഷോയും, രാജേഷ് പെരുംകുഴിയുടെ മിമിക്രിയും, ഫാത്തിമ മിന്നത്തിൻ്റെ ഡാൻസും, ലിയാനയുടെ പാട്ടും, കുടുംബാംഗങ്ങളുടെ കലാ പരിപാടികളും സംഗമത്തിന് കൊഴുപ്പേകി. 

       പരിപാടികൾക്ക് റിയാസ്, ഷാജു, സിറാജ് നാസ് എന്നിവർ നേതൃത്വം നൽകി. എ. സി. എ. ബക്കർ സ്വാഗതവും  അസ്ലം നന്ദിയും പറഞ്ഞു.

NDR News
21 Mar 2022 08:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents