headerlogo
pravasi

പന്നിക്കോട്ടൂർ സ്വദേശിയായ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു

മകളെ സ്കൂളിൽ വിടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

 പന്നിക്കോട്ടൂർ സ്വദേശിയായ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു
avatar image

NDR News

14 Mar 2022 09:08 AM

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. ദുബായ് മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളെ സ്‍കൂളില്‍ കൊണ്ട് വിടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

     പിതാവ്: കുഞ്ഞൂട്ടി. മാതാവ് : ഫാത്തിമ. ഭാര്യ : സഫിയ. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.എഫ് മുഹൈസിന യൂണിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

NDR News
14 Mar 2022 09:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents