യുഎസ് എച്ച്–1ബി വിസ രെജിസ്ട്രേഷൻ മാർച്ച് ആദ്യം ; പ്രതീക്ഷയോടെ ഇന്ത്യക്കാർ
മാർച്ച് ഒന്ന് മുതൽ മാർച്ച് പതിനെട്ട് വരെ രജിസ്റ്റർ ചെയ്യാം

വാഷിങ്ടൺ : അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എച്ച്1–ബി വീസകൾക്ക് അപേക്ഷിക്കുന്നതിനുള്ള റജിസ്ട്രേഷൻ മാർച്ച് 1ന് ആരംഭിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. മാർച്ച് 18 വരെ റജിസ്റ്റർ ചെയ്യാം. ഓൺലൈൻ എച്ച്1-ബി റജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സാങ്കേതിക സൈദ്ധാന്തിക രംഗത്തു വൈദഗ്ധ്യമുള്ള മറ്റു രാജ്യക്കാർക്ക് യുഎസ് നൽകുന്ന നോൺ ഇമിഗ്രന്റ് വീസയാണ് എച്ച്–1ബി. ഓരോ അപേക്ഷയ്ക്കും യുഎസ്‌സിഐഎസ് സ്ഥിരീകരണ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ നപടികൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ഓരോ അപേക്ഷകനും പ്രത്യേക ‘മൈ യുഎസ്‌സിഐഎസ്’ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. 10 ഡോളറാണ് റജിസ്ട്രേഷൻ ഫീസ്.
ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഇതിന്റെ ഗുണഭോക്താക്കൾ. എല്ലാ വർഷവും 65,000 പുതിയ എച്ച്–1ബി വീസകളാണ് യുഎസ് അനുവദിക്കുന്നത്.