headerlogo
pravasi

അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ ഒരു കോടി വരെ പിഴ

സൈബർ നിയമ ഭേദഗതി ജനുവരി രണ്ട്​ മുതൽ യു എ ഇ യിൽ പ്രാബല്യത്തിൽ വരും

 അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ ഒരു കോടി വരെ പിഴ
avatar image

NDR News

29 Dec 2021 10:15 AM

ദുബൈ: പൊതുസ്​ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) വരെ പിഴ. യു.എ.ഇയിലെ സൈബർ നിയമ ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ആറ്​ മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്​. നിയമഭേദഗതി ജനുവരി രണ്ട്​ മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക്​ ഒന്നര ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ അഞ്ച്​ ലക്ഷം ദിർഹം വരെയാണ്​ പിഴയിട്ടിരിക്കുന്നത്​. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്​ത്ര മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ​ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ തടയാനും ലക്ഷ്യമിട്ടാണ്​ നിയമം ഭേദഗതി ചെയ്​തത്​.

        സൈബർ ​കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ്​ ദേദഗതി ചെയ്​തത്​. ഓൺലൈൻ, ​സാ​ങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്​ത്​ വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ ലോയുടെ പരിധിയിൽ വരും. കുറ്റ കൃത്യത്തിന്​ ഉപയോഗിച്ച ഉപകരണങ്ങളും സോഫ്​റ്റ്​വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കും. സർക്കാർ സ്​ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ മനപൂർവം നശിപ്പിച്ചാൽ അഞ്ച്​ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന്​ പുറത്തുനിന്നാണ്​ ചെയ്യുന്നതെങ്കിലും നടപടികളുണ്ടാകും.

        മറ്റുള്ളവരുടെ സ്വകാര്യതക്ക്​ ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത്​ ഗുരുതര കുറ്റമാണ്​. നേരത്തെ സ്വകാര്യ സ്​ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്​, പാർക്ക്​ ഉൾപെടെയുള്ള പൊതു സ്​ഥലങ്ങളിൽ ഫോ​​ട്ടോ എടുത്താലും കുടുങ്ങും.

         ഒരാളെ രഹസ്യമായി പിന്തുടരുന്നതും അയളുടെ വീഡിയോ റെക്കോഡ്​ ചെയ്യുന്നതും കുറ്റകരമാണ്​. സെൽഫി എടുക്കുന്നതിനോ ഫോ​ട്ടോ എടുക്കുന്നതിനോ തടസമില്ലെന്നും എന്നാൽ, അത്​ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കു​മ്പോഴാണ്​ നിയമലംഘനമാകുന്നതെന്നും നിയമ വിദഗ്​ധർ പറയുന്നു.

NDR News
29 Dec 2021 10:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents