ബഹ്‌റൈന്‍ കെഎംസിസി ഓഫീസ് ഉദ്ഘാടനം ഇന്ന് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തും
മനാമ: കെഎംസിസി ബഹ്‌റൈന്‍ കമ്മിറ്റി ഓഫീസ് ഇന്ന് വൈകീട്ട് 6.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മനാമ ബസ് സ്റ്റാന്റിനു സമീപം ശൈഖ് റാഷിദ് ബില്‍ഡിങ്ങിലാണ് കെഎംസിസി ഓഫിസ്. ചടങ്ങില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തും.
6,500 സ്‌ക്വയര്‍ഫീറ്റിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ജില്ലാ കമ്മിറ്റികള്‍ക്കും സിഎച്ച് സെന്ററിനും പ്രത്യേകം ഓഫീസുകളുണ്ട്. പൊതുപരിപാടികള്‍ക്കായി രണ്ട് ഹാളുകള്‍, ലൈബ്രറി, പ്രാര്‍ഥനാ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.