സിഎച്ച് അനുസ്മരണ സമ്മേളനം: ഡോ. ശശി തരൂർ എം പി ദുബായിൽ
ഈ വർഷത്തെ സി എച്ച് രാഷ്ട്രസേവ പുരസ്കാരം ഡോ. ശശി തരൂർ എംപി ഏറ്റുവാങ്ങും
![സിഎച്ച് അനുസ്മരണ സമ്മേളനം: ഡോ. ശശി തരൂർ എം പി ദുബായിൽ സിഎച്ച് അനുസ്മരണ സമ്മേളനം: ഡോ. ശശി തരൂർ എം പി ദുബായിൽ](imglocation/upload/images/2021/Oct/2021-10-24/1635070379.webp)
ദുബായ് : മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡോ.ശശി തരൂർ എം. പി. ദുബായിൽ എത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കെഎംസിസി നേതാക്കൾ തരൂരിനെ സ്വീകരിച്ചു.
ഈ വർഷത്തെ സി എച്ച് രാഷ്ട്രസേവ പുരസ്‌കാരം ഒക്ടോബർ 26ന് ദുബായ് ദേര ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് ഡോ. ശശി തരൂരിന് സമർപ്പിക്കും. ഡോ. എം. കെ. മുനീർ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഷാഫി ചാലിയം തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
കെഎംസിസി നേതാക്കളായ മുറിച്ചാണ്ടി ഇബ്രാഹിം, ഹസൻ ചാലിൽ മൊയ്‌ദീൻ കോയ ഹാജി, കെ. പി. മുഹമ്മദ്, ഹംസ കാവിൽ, ഹംസ പയ്യോളി, തെക്കയിൽ മുഹമ്മദ്, വലിയാണ്ടി അബ്ദുള്ള, സുബൈർ അക്കിനാരി, നാസി മുഹമ്മദ് പാണക്കാട്, മൂസ മുഹ്സിൻ, മൂസ കൊയമ്പ്രം, അഹ്മദ് ബിച്ചി, അസീസ് മേലടി, അഷ്‌റഫ് പള്ളിക്കൽ, സൈദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ദുബായ് എയർപോർട്ടിൽ ഡോ. ശശി തരൂരിനെ സ്വീകരിച്ചത്.