headerlogo
pravasi

അബുദാബിയിൽ നിയമം തെറ്റിക്കാതെ വാഹനമോടിച്ചാല്‍ എക്‌സ്‌പോ ടിക്കറ്റ് ഫ്രീ

അബുദാബി പോലീസ് ഹാപ്പിനെസ് പട്രോളിങ് വിഭാഗമാണ് മികച്ച ഡ്രൈവര്‍മാര്‍ക്ക് എക്സ്‌പോ പാസ്‌പോര്‍ട്ട് സമ്മാനിക്കുന്നത്

 അബുദാബിയിൽ നിയമം തെറ്റിക്കാതെ വാഹനമോടിച്ചാല്‍ എക്‌സ്‌പോ ടിക്കറ്റ് ഫ്രീ
avatar image

NDR News

22 Oct 2021 04:36 PM

അബുദാബി: നിയമം തെറ്റിക്കാതെ വാഹനം ഓടിക്കുന്ന മികച്ച ഡ്രൈവർമാർക്ക് അബുദാബി പോലീസ് ഹാപ്പിനസ് പട്രോളിങ് വിഭാഗം എക്സ്പോ പാസ്പോർട്ട് സമ്മാനിക്കുന്നു. എക്സ്പോയോടനുബന്ധിച്ച് ദുബായിൽ ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് മാതൃകാപരമായ ഡ്രൈവിംഗ് കാഴ്ച വെക്കുന്നവരെ ആദരിക്കുന്ന പദ്ധതി പ്രകാരമാണിത്.

          വാഹനമോടിക്കുന്നവർ നിയമം കൃത്യമായി പാലിക്കാൻ തയ്യാറാകണം. അമിതവേഗവും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതും അശ്രദ്ധയുമാണ് നിരത്തുകളിലെ അപകടങ്ങളിൽ പ്രധാന കാരണമാകാറുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് യു.എ.ഇ.യിൽ നിലവിലുള്ളതെന്നും പോലീസ് പറഞ്ഞു.

        എക്സ്പോയുടെ ഭാഗമായി സമഗ്ര ഗതാഗത സംവിധാനമാണ് നടപ്പാക്കുന്നതെന്നും പോലീസ് അറിയിച്ചു. യു.എ.ഇ.യിൽ നടക്കുന്ന ലോകമേളയായ എക്സ്പോയുടെ ഭാഗമായി പോലീസ് നടപ്പാക്കിയ ക്ഷേമപദ്ധതിയോട്  ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും നല്ല പ്രതികരണമാണ്.

NDR News
22 Oct 2021 04:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents