വിമാനകമ്പനിയിൽ 500 ഓളം തൊഴിലവസരങ്ങൾ
വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബർ ദുബായിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്നു

ദുബായ് : യു എ ഇയിലെ ഒരു പ്രമുഖ എയർലൈൻ കമ്പനിയുടെ കസ്റ്റമർ സർവീസ് ഏജന്റ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. 500 ഓളം ഒഴിവുകളാണ് ഉള്ളത്.വാക്ക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബർ ദുബായിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്നതായിരിക്കും.
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കസ്റ്റമർ സർവീസ് ഇൻഡസ്ട്രിയിൽ രണ്ടുവർഷത്തിലധികം പരിചയം വേണം,
ഹൈസ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ഇംഗ്ലീഷ് അനായാസമായി എഴുതാനും സംസാരിക്കാനും കഴിയണം, അറബി ഭാഷാ കൈകാര്യം ചെയ്യുമെങ്കിൽ മുൻഗണനയുണ്ടാകും. എം എസ് ഓഫീസ് അറിഞ്ഞിരിക്കണം , മികച്ച സെയിൽസ് സ്കിൽസ് , ടെലിഫോൺ കോൺവെർസേഷൻ മര്യാദകൾ, ആശയവിനിമയ കഴിവുകൾ എന്നിവയും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും , പാസ്പോർട്ട് സൈസ് ഫോട്ടോ, പൂർണ്ണ വലുപ്പത്തിലുള്ള ഫോട്ടോ എന്നിവ ഹാജരാക്കണം. ഏകദേശം 5,000 ദിർഹം ശമ്പളം ലഭിക്കുന്ന തസ്തികളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നതെന്ന് കമ്പനി അറിയിച്ചു.