നൊച്ചാട് പഞ്ചായത്ത് എസ്.എം.എഫിന് പുതിയ നേതൃത്വം
യോഗത്തിൽ പ്രസിഡൻ്റ് ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി

നൊച്ചാട്: എസ്.എം.എഫ്. നൊച്ചാട് പഞ്ചായത്ത് മെമ്പർഷിപ്പ് അടിസ്ഥാനനത്തിൽ ചേർന്ന കൗൺസിൽ മീറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡൻ്റ് ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. മുഹമ്മദലി ബാഖവി പ്രാർത്ഥന നടത്തി. റിട്ടേണിംഗ് ഓഫീസർ ഇ.കെ. അഹമദ് മൗലവി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി ടി.കെ. ഇബ്രാഹിം (പ്രസിഡന്റ്), വി.എം. കുഞ്ഞബ്ദുള്ള, ടി.കെ. അസ്സയിനാർ, മജീദ് കുന്നുമ്മൽ (വൈസ് പ്രസിഡൻ്റുമാർ), ചെരിപ്പേരി മൂസ്സഹാജി (ജനറൽ സെക്രട്ടറി), സിറാജ് പി.സി., മുനീർ ഇ.കെ., അമ്മോട്ടി കൊല്ലായിൽ (സെക്രട്ടറിമാർ), ഹസ്സൻ കെ.ടി. (ട്രഷറർ) എന്നിവരെയും മേഖലാ കൗൺസിലർമാരായി ഖാലിദ് ഹാജി എട്ടവന, എം.ടി. ഹമീദ്, കുഞ്ഞ്യേദ് ടി.സി. എന്നിവരെയും തെരെത്തെടുത്തു.