headerlogo
politics

പി കെ നവാസ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായേക്കും; ജനറല്‍ സെക്രട്ടറിയായി മിസ്ഹബ് കീഴരിയൂർ

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഫാത്തിമ തഹ്‌ലിയുടെ പേരും

 പി കെ നവാസ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായേക്കും; ജനറല്‍ സെക്രട്ടറിയായി മിസ്ഹബ് കീഴരിയൂർ
avatar image

NDR News

17 Apr 2025 09:17 PM

കോഴിക്കോട്: പി കെ നവാസ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നിലവില്‍ എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷനാണ് നവാസ്. എംഎസ്എഫ് അദ്ധ്യക്ഷനെന്ന നിലയിലുള്ള പ്രകടനം മുന്‍നിര്‍ത്തിയാണ് നവാസിനെ പുതിയ ചുമതലയിലേക്ക് പരിഗണിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂരിനെ പരിഗണിക്കും. വനിത പ്രാതിനിധ്യം എന്ന നിലയിൽ ഫാത്തിമ തഹലീയയെ ജനറൽ സെക്രട്ടറിയായി തെതെരഞ്ഞെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. യൂത്ത് ലീഗിലെ ഒരു വിഭാഗം സി കെ നജാഫിന് വേണ്ടിയും രംഗത്തുണ്ട്. 

    നിലവില്‍ സംഘടന സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമാണ്. നിലവിലെ കമ്മിറ്റിയിലെ രണ്ട് പേര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന ശുപാര്‍ശ തള്ളി. ടി പി ജിഷാനും സി കെ മുഹമ്മദാലി എന്നിവര്‍ക്കാണ് ഇളവ് ആവശ്യപ്പെട്ടിരുന്നത്. ശുപാര്‍ശ തള്ളിയതോടെ നിലവിലെ എംഎസ്എഫ് ഭാരവാഹികള്‍ക്ക് സംഘടന തലപ്പത്തേക്ക് വരാന്‍ അവസരമായി. 

NDR News
17 Apr 2025 09:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents