മുസ്ലീം ലീഗ് പ്രതിഷേധ റാലിയിൽ ബാലുശ്ശേരിയിൽ നിന്ന് മൂവായിരം പേർ പങ്കെടുക്കും
യോഗം എസ്.ടി.യു.ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു

ബാലുശ്ശേരി: വഖഫ് ബേദഗതി ബില്ലിനെതിരെ കോഴിക്കോട് കടപ്പുറത്ത് ഏപ്രിൽ 16 നു മുസ്ലിം ലീഗ് നടത്തുന്ന പ്രതിഷേധ മഹാറാലിയിൽ 3,000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ ബാലുശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു. യോഗം എസ്.ടി.യു.ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉൽഘാടനം ചെയ്തു. ടി.ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടൂർ, ഉണ്ണികുളം, നടുവണ്ണൂർ, കായണ്ണ, ഉള്ളിയേരി, അത്തോളി, പനങ്ങാട്, ബാലുശ്ശേരി, കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ. 11 നു പ്രവർത്തക സമിതിയും 12- നു ശാഖ കമ്മിറ്റികളും ചേർന്നു പ്രചാരണ പ്രവർത്തനങ്ങൾ നടത്തുവാനും പരിപാടികൾ ആവിഷ്കരിച്ചു.
വി.കെ.സി.ഉമർ മൗലവി, സി.പി.ബഷീർ, ഒ.എസ്.അസീസ്, അബ്ദുറഹിമാൻ അയനിപ്പുറത്ത്, എംകെ.അബ്ദുസ്സമദ്, സലാം മാസ്റ്റർ പികെ, സിറാജ് ചിറ്റേടത്ത്, അഷറഫ് പുതിയപ്പുറം, ഇ.പി.ലത്തീഫ് മാസ്റ്റർ, അബ്ദുറഹിമാൻ കുഞ്ഞായിക്കൽ, ചേലേരി മമ്മുക്കുട്ടി, എം.പോക്കർ കുട്ടി, വി.എസ്.ഹമീദ്, റഹീം എടത്തിൽ, ആർ.കെ.ഇബ്രാഹിം മാസ്റ്റർ, നസീറ ഹബീബ്, സാബിൽ ഇടത്തിൽ, നാസർ,മജീദ് പാലൊളി, അസീസ് ബാലുശ്ശേരി പ്രസംഗിച്ചു