headerlogo
politics

കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി

 കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ-കെഎസ്‌യു സംഘർഷം
avatar image

NDR News

10 Apr 2025 10:02 PM

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ -കെഎസ് യു സംഘർഷം. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഇടയിലാണ് കെഎസ്യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി.ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്എഫ്ഐ ജയിച്ചപ്പോൾ വോട്ട് ചെയ്‌ത പേഴ്സൺ സീറ്റ് കെഎസ് യു നേടി. 

     സെനറ്റിലെ സ്റ്റുഡൻറ്‌സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർത്ഥികൾ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് ലാത്തിച്ചാർജിൽ കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘർഷം വ്യാപിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു.

 

NDR News
10 Apr 2025 10:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents