ഇന്ത്യൻ നാഷണൽ കോൺഗ്രസ് എഴാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി
എൻ.എസ്.യു. ദേശിയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: എഴാം വാർഡിലെ മഹാത്മ ഗാന്ധി കുടുംബ സംഗമം എൻ.എസ്.യു. ദേശിയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വി.ബി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൺവീനർ ടി.എം. ബാലൻ സ്വാഗതവും പി.പി. നാരായണൻ നന്ദിയും പറഞ്ഞു. വാർഡ് പ്രസിഡൻ്റ് കെ.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എം.കെ. സുരേന്ദ്രൻ, കെ.കെ. വിനോദൻ, രാജേഷ് കിഴരിയൂർ, ജസ്മിന മജീദ്, വാർഡ് മെമ്പർ ശോബിഷ് അർ.പി., ഒ.പി. കുഞ്ഞബ്ദുള്ള, വിനിഷ് എം.പി., അരവിന്ദൻ കെ.പി., ദാമോധരൻ വി., കുഞ്ഞിക്കേളപ്പൻ വി., ജയ് കിഷ്, ദാസൻ സൗപർണ്ണിക, വി.പി. കുഞ്ഞബ്ദുളള, യമുന വി. എന്നിവർ സംസാരിച്ചു.