മുതിർന്ന ബിജെപി നേതാവ് അഹല്യ ശങ്കർ നിര്യാതയായി
ബിജെപി രൂപീകരണ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു പങ്കെടുത്തവനിതകളില്‍ ഒരാള്‍

കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് നടന്ന ജനസംഘം സമ്മേളനത്തിലൂടെ സജീവ രാഷ്ട്രീയ രംഗത്തെത്തി. 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിത. 1982ലും 1987ലും ബേപ്പൂരില്‍ നിന്നും 1996ല്‍ കൊയിലാണ്ടിയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. നിരവധി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പു കളില്‍ ബിജെപി സ്ഥാനാര്‍ത്ഥി യായിരുന്നു. നാളെ (23/3/25) രാവിലെ 10 മണിക്ക് ബിജെപി ജില്ല ഓഫിസിൽ പൊതുദർശനം. സംസ്കാരം 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.