ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ ജാഗ്രതാ പരേഡ്
ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ. സുനീഷ് പരേഡ് ഫ്ലാഗ് ഓഫ് ചെയ്തു

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ. പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വേണ്ട ഹിംസയും ലഹരിയും' എന്ന മുദ്രാവാക്യമുയർത്തി മയക്കുമരുന്ന്,ലഹരി മാഫിയാ സംഘങ്ങൾക്ക് എതിരെ പേരാമ്പ്ര ഹൈസ്കൂൾ മുതൽ കനാൽമുക്ക് വരെ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. കിഴിഞ്ഞാണ്യത്ത് വെച്ച് ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ. സുനീഷ് പരേഡ് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് കനാൽമുക്കിൽ വെച്ച് നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ദീപക് റോഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി.കെ. അമർഷാഹി, മുൻ ബ്ലോക്ക് ജോ. സെക്രട്ടറി രജിത്ത് എസ്.യു., മേഖല സെക്രട്ടറി ബിനിൽ രാജ് എന്നിവർ സംസാരിച്ചു. മേഖല ജോ. സെക്രട്ടറി അമൽജിത്ത് സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം സൂര്യ നന്ദിയും പറഞ്ഞു.