നൊച്ചാട് സുബൈദ ചെറുവറ്റയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു
ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സുബൈദ ചെറുവറ്റയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ചാത്തോത്ത് താഴയിൽ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എം. ആതിര ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം. പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, കെ. സുനിൽ, ശാരദ പട്ടേരിക്കണ്ടി, സുജാത മനക്കൽ, എടവന സുരേന്ദ്രൻ, പ്രഭാ ശങ്കർ എന്നിവർ സംസാരിച്ചു. ശോഭന വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. കെ. സലില നന്ദി പറഞ്ഞു.