വിളയാട്ടൂരിൽ ഇഫ്താർ സൗഹൃദ സംഗമവും, അനുമോദന സദസ്സും നടത്തി
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയാട്ടൂരിൽ ഇഫ്താർ സൗഹൃദ സംഗമവും, പഠന ക്ലാസും അനുമോദന സദസ്സും നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സാബിഖ് പുല്ലുർ റമസാൻ പ്രഭാഷണം നടത്തി. റംഷാദ് ദാരിമി ഖിറാഅത്ത് നടത്തി. എം.എം. അബ്ദുൽ അസീസ് അദ്ധ്യക്ഷനായി.
കെ.പി. അബ്ദുൽ സലാം, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസ്സൈൻ കമ്മന, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, ഇസ്മായിൽ കമ്മന, കൈപ്പുറത്ത് മുരളീധരൻ, സുനിൽ ഓടയിൽ, കെ.കെ. അനുരാഗ്, ശിവദാസ് ശിവപുരി, കെ.പി. അബ്ദുറഹിമാൻ, കെ.പി. ഹബീബ് എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.കെ. ജാബിർ, മുഹമ്മദ് അഫ്നാസ്, സഫീദ് മുഹമ്മദ്, ഷനീർ റഹ്മമാൻ എന്നിവരെ ചടങ്ങിൽ മെമൻ്റോ നൽകി അനുമോദിച്ചു.