headerlogo
politics

പുറക്കാമല സമരത്തിൽ സ്ഥലം എംഎൽഎയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം : എം ടി രമേശ്

എംഎൽഎ നിയമസഭയിൽ പോലും വിഷയം ഉന്നയിക്കാത്തത് പ്രതിഷേധർഹമാണ്

 പുറക്കാമല സമരത്തിൽ സ്ഥലം എംഎൽഎയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം : എം ടി രമേശ്
avatar image

NDR News

15 Mar 2025 10:36 PM

മേപ്പയ്യൂർ: പുറക്കാമല കോJറി സമര വിഷയത്തിൽ സ്ഥലം എംഎൽഎയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എം ടി രമേശ്. പുറക്കാമലയെ കോറി മാഫിയകൾക്ക് വിട്ടു കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പേരാമ്പ്രമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കാമലയിലേക്ക് നടത്തിയ ബഹുജന മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറക്കാമല കോറിസമരവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുമ്പോൾ മൗനം പാലിക്കുന്ന സ്ഥലം എംഎൽഎ ടി പി രാമകൃഷ്ണന്റെ നിലപാട് പ്രതിഷേധ ർഹമാണ്, രമേശ് പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കോറി മാഫികൾക്കെതിരെ ജനം തെരുവിലാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി ചെറുത്തു നിൽപ്പുകളും കേസുകൾ ഒക്കെ ഉണ്ടായിട്ടും പിഞ്ചു വിദ്യാർത്ഥിക്കു നോരപോലിസ് മർദ്ധനം ഉണ്ടായിട്ടുംഎംഎൽഎ മൗനം തുടരുന്നത് ജനം തിരിച്ചറിയണം. ജനപക്ഷത്തു നിന്നുകൊണ്ട് പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ പരിശ്രമിക്കേണ്ട എംഎൽഎ നിയമസഭയിൽ പോലും വിഷയം ഉന്നയിക്കാത്തത് പ്രതിഷേധർഹമാണ്, രമേശ് ചൂണ്ടിക്കാട്ടി.പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിന്ന് കോടതിയിൽ കോറി മാഫിയകൾക്കെതിരെ ചെറുത്തു നിൽക്കേണ്ടത് ഗ്രാമപഞ്ചായത്തുകളുടെയും കടമയാണ്. പ്രദേശത്ത് പ്രത്യേക ഗ്രാമസഭകൾ വിളിച്ചുകൂട്ടാൻ അധികൃതർ തയ്യാറാവണം .ജനവികാരം മനസ്സിലാക്കി ജനപക്ഷത്തു നിൽക്കാൻ ബാധ്യത ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.

      പരിപാടിയിൽമണ്ഡലം പ്രസിഡണ്ട് ഡി കെ മനു അധ്യക്ഷത വഹിച്ചു എം മോഹനൻ മാസ്റ്റർ ,രാമദാസ് മണലേരി, അഡ്വക്കേറ്റ് കെ വി സുധീർ, കെ കെ രജീഷ്, മധു പുഴയരി കത്ത് , തറമൽ രാഗേഷ്, ജബിൻ ബാലകൃഷ്ണൻ, എം പ്രകാശൻ,കെ പ്രദീപൻ, നാഗത്തു നാരായണൻ,കെഎം സുധാകരൻ, മോഹനൻ ചാലിക്കര,സി കെ ലീല,ഇല്ലത്ത് മോഹനൻ ,തുടങ്ങിയവർ സംസാരിച്ചു. എം സായുദാസ് കെ ടി വിനോദ്, ടിഎം ഹരിദാസ് പിഎം സജീവൻ, കെ കെ സജീവൻ, കെ എം ബാലകൃഷ്ണൻ, എൻ ഇ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

 

NDR News
15 Mar 2025 10:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents