ലഹരിക്കെതിരെ നൊച്ചാട് ഡി.വൈ.എഫ്.ഐ. ജാഗ്രത പരേഡ്
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു

നൊച്ചാട്: വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും ലഹരി മാഫിയാ സംഘങ്ങൾക്കുമെതിരെ ഡി.വൈ.എഫ്.ഐ. നൊച്ചാട് സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തോത്ത് താഴ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ദേവിക പാലയാട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എടവന സുരേന്ദ്രൻ, അർജുൻ എസ്.ബി., അഭിജിത്ത് കെ.സി., മിഥുൻ സി. എന്നിവർ സംസാരിച്ചു.