അഴിമതി രഹിത ഭരണകൂടം മുസ്‌ലിം ലീഗ് ലക്ഷ്യം; ടി.ടി. ഇസ്മായിൽ
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം പ്രവർത്തക സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഴിമതി രഹിത പ്രാദേശിക ഭരണകൂടമാണ് മുസ്‌ലിം ലീഗ് ലക്ഷ്യം വെക്കുന്നതെന്നും, അതിനു വേണ്ടി സമാനമനസ്കരുടെ കൂട്ടായ്മയിൽ കൂടി നിലവിലുള്ള അഴിമതിയും, സ്വജന പക്ഷപാതവും, കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണ സമിതികളെ മാറ്റി ജനങ്ങൾക്ക് പ്രതീക്ഷക്കൊത്ത പ്രാദേശിക ഭരണകൂടം നിലവിൽ വരാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ തയ്യാറെടുക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ അഭ്യർത്ഥിച്ചു. മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം പ്രവർത്തക സംഗമം മേപ്പയൂർ പാലിയേറ്റീവ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസ്സൈൻ കമ്മന, ഷർമിന കോമത്ത്, അഷീദ നടുക്കാട്ടിൻ, സറീന ഓളോറ, റാബിയ എടത്തിക്കണ്ടി എന്നിവർ സംസാരിച്ചു.