ചെറുവണ്ണൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി
വി.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെയും, ഭുനികുതി 50 ശതമാനം വർധിപ്പിച്ചതിനെതിരെയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ ചെറുവണ്ണൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. വി.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത് പ്രസിഡന്റ് എൻ.ടി. ഷിജിത് മഹിള കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ്, നളിനി നല്ലൂർ, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ആർ.പി. ഷോബിഷ്, വിജയൻ ആവള, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, രവിന്ദ്രൻ കെ., വി. ശങ്കരൻ, വി. കണാരൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ജസ്മിന മജീദ്, ബാബു ചത്തോത്, ഇ. ഷാഫി ആവള, വി. ദാമോദരൻ, എ. ബാലകൃഷ്ണൻ, ഷാഹിദ മുയിപ്പോത്ത്, സുജാത പി.പി., പ്രവിത നിരയിൽ, ബീന നന്മന, ബഷീർ കെ. തുടങ്ങിയവർ നേതൃത്വം നൽകി.