ആശാ സമരത്തിൽ ആവളയിൽ കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യം
മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള ഉദ്ഘാടനം ചെയ്തു

ആവള: 17 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യം. പി.എസ്.സി. ചെയർമാനും മെമ്പർമാർക്കും ശമ്പളം വർദ്ധിപ്പിച്ച് നൽകിയ കേരള സർക്കാർ ആശാ വർക്കർമാരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ആവള 2-ാം വാർഡ് കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നളിനി നല്ലൂർ, സുനിൽ ശ്രീനിലയം, സരോജിനി രമ്യാലയം, സുജീഷ് എൻ., ഷാഫി ഇടത്തിൽ, അഷറഫ് ഓലോത്ത് എന്നിവർ സംസാരിച്ചു.