ബാലുശ്ശേരിയിൽ ബെവറേജസ് ഔട്ട്ലെറ്റ് ഹൈസ്‌കൂൾ റോഡിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം; ചന്ദ്രൻ പൂക്കിണാറമ്പത്ത്
തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര നടപടികളുമായി മുന്നോട്ട് പോകും

ബാലുശ്ശേരി: ബാലുശ്ശേരിയിൽ നിലവിലുള്ള ബെവറേജസ് ഔട്ട്ലെറ്റ് ഹൈസ്‌കൂൾ റോഡിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ആവശ്യപ്പെട്ടു.
അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പോകുന്ന റോഡാണിത്. ബിവറേജസ് ഔട്ട്‌ലെറ്റ് എത്തുന്നതോടെ ഈ റോഡ് സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായി മാറും. ഇത് കാൽനട യാത്രക്കാരായ വിദ്യാർത്ഥികൾക്ക് ശല്യമാവും. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.