മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ പേരാമ്പ്രയിൽ ജാഗ്രത പരേഡുമായി ഡി.വൈ.എഫ്.ഐ.
പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

പേരാമ്പ്ര: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയ സംഘങ്ങൾക്കും എതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ' പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു.
ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരേഡ് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.കെ. അമർഷാഹി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. ജിജേഷ്, ജില്ലാ കമ്മിറ്റി അംഗം സി.കെ. രൂപേഷ്, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ആർ. ബിനിൽരാജ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ ആദിത്യ സുകുമാരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.