ജില്ലാ വിദ്യാഭ്യാസവകുപ്പ് ആസ്ഥാനം നിയമന നിരോധന കേന്ദ്രമാക്കരുത്; എൻ.ടി.യു.
ദേശീയ അദ്ധ്യാപക പരിഷത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദേശീയ അധ്യാപക പരിഷത്ത് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ അതിപ്രധാനമായ മൂന്ന് തസ്തികളായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റൻ്റ് പ്രോവിഡൻ്റ് ഫണ്ട് ഓഫീസർ എന്നീ തസ്തികളിൽ കുറച്ചു മാസക്കാലമായി ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ അദ്ധ്യാപക സമൂഹമനുഭവിക്കുന്ന പ്രയാസം ഏറെയാണ്.
തങ്ങളുടെ സേവനകാലത്ത് സ്വരുകൂട്ടിവെച്ച പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും ആവശ്യമായ തുക ലോൺ ആയി പിൻവലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിരവധി അദ്ധ്യാപകർ. കൂടാതെ വിരമിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും പ്രൊവിഡൻ്റ് ഫണ്ട് തുക തിരികെ ലഭിക്കുന്നതിന് നിലവിലെ സഹചര്യം ഏറെ ബുദ്ധിമുട്ടുളവാക്കുന്നു.
ആളില്ലാത്ത കസേരകളിൽ ആളെ നിയമിച്ചുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം കാര്യക്ഷമമാക്കി മാറ്റണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ദേശീയ അദ്ധ്യാപക പരിഷത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ്ണ സമരം ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ഇ. ബിജു നന്ദിയും പറഞ്ഞു.