ഇരിപ്പിടാവകാശ നിയമം കർശ്ശനമായി നടപ്പിലാക്കണം: സി.ഐ.ടി.യു.
വാഹന പ്രചരണ ജാഥക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി

നടുവണ്ണൂർ: ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ് മാർച്ചുകളുടെ പ്രചരാണാർത്ഥം കോഴിക്കോട് ജില്ലാ വാഹന പ്രചരണ ജാഥക്ക് നടുവണ്ണൂരിൽ സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർ അഡ്വ. കെ.പി. അനിൽകുമാർ, ഡെപ്യൂട്ടി ലീഡർ കെ.പി. സജീഷ്, ജാഥ മനേജർ ശശികുമാർ പേരാമ്പ്ര, സി.ഐ.ടി.യു. ബാലുശ്ശേരി ഏരിയാ സെക്രട്ടറി എം.വി. സദാനന്ദൻ, കൊമേഴ്സ്യൽ ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഷാനവാസ് ഇയ്യാട്, എൻ. ആലി, പി.വി. ശാന്ത, ഏരിയാ ട്രഷറർ ശരത്ത് കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു.