headerlogo
politics

ആർ.എസ്.പി. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ നടത്തി

ആർ.എസ്.പി. കേന്ദ്ര കമ്മറ്റി അംഗം പി.ജി. പ്രസന്ന കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു

 ആർ.എസ്.പി. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ നടത്തി
avatar image

NDR News

07 Feb 2025 07:00 PM

കോഴിക്കോട്: സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാർ ആണ് പിണറായി സർക്കാറെന്നും ഈ സർക്കാർ കേരളത്തിൽ നികുതി ഭീകരതയാണ് നടപ്പിലാക്കുന്നതെന്നും അതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നീക്കമെന്നും ആർ.എസ്.പി. കേന്ദ്ര കമ്മറ്റി അംഗം പി.ജി. പ്രസന്ന കുമാർ ആരോപിച്ചു. ആർ.എസ്.പി. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

       സി.പി.ഐ.എം. അതിന്റെ മുൻകാല നിലപാടുകളെ ആകെ തള്ളി പറയുകയാണ്. സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്നതും മദ്യ വ്യവസായ കുത്തകകൾക്ക് കേരളത്തെ പണയപ്പെടുത്തുന്നതുമൊക്കെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. 

      എൻ.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി. ജില്ല സെക്രട്ടറി ഇ.കെ.എം. റഫീഖ്, ടി.കെ. അബ്ദുള്ള കോയ, റഷീദ് പുളിയഞ്ചേരി, സി.കെ. ഗിരീശൻ, എൻ.എസ്. രവി, ബാബു പാലാഴി, വിൽസൺ ജോൺ, സായി പ്രകാശ്, അക്ഷയ് പുക്കാട് തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയ്ക്ക് അക്ഷയ് പൂക്കാട്, മുജീബ് റഹ്മാൻ, ഷാജി പുതുപ്പാടി, ലാലു ഇടപ്പള്ളി, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

NDR News
07 Feb 2025 07:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents