കേന്ദ്ര ബജറ്റിൽ അവഗണന: സിപിഐ അരിക്കുളം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു
കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കാരയാട്: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐ അരിക്കുളം ലോക്കൽ സെക്രട്ടറി ഇ.രാജൻ മാസ്റ്റർ,എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് തുടങ്ങിയവർ സംസാരിച്ചു.
ഇ.വേണു, കെ രാധാകൃഷ്ണൻ, കരിമ്പിൽ വിശ്വനാഥൻ, ഇ കെ രാജൻ, ഇ.രവീന്ദ്രൻ, അത്തിയോട്ട് ഗംഗാധരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.