ചായക്കടയിൽ കൂട്ടയടി; ആർഎസ്എസ് അനുഭാവികള്‍ക്ക് മർദ്ദനം, പത്തിലധികം പേർക്കെതിരെ കേസ്
സംഭവത്തിൽ പത്തിലധികം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട അടൂർ തെങ്ങമത്ത് ചായക്കടയിൽ കൂട്ടയടി. ആർഎസ്എസ് അനുഭാവികളായ രണ്ട് യുവാക്കളെയാണ് ബൈക്കുകളിലെത്തിയ സംഘം മർദ്ദിച്ചത്. സംഭവത്തിൽ പത്തിലധികം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ചായക്കടയിൽ കൂട്ടയടി ഉണ്ടായത്.
പ്രദേശവാസികളായ അഭിരാജ്, വിഷ്ണു എന്നി യുവാക്കളും നൂറനാട് ഭാഗത്തുള്ള ചിലരുമായി റോഡിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പിന്നീട് പിരിഞ്ഞു പോയവർ പിന്നീട് മൂന്ന് ബൈക്കുളുമായി വീണ്ടുമെത്തി. ഈ സമയം ചായക്കടയിലിരുന്ന അഭിരാജിനെയും വിഷ്ണുവിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു. യുവാക്കളും ഇവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.