കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സി.പി.ഐ പ്രതിഷേധംകേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സി.പി.ഐ പ്രതിഷേധം
പ്രതിഷേധ പരിപാടിയുടെ ഭാഗമായി പ്രകടനവും പ്രതിഷേധ കൂട്ടായ്‌യും
വടകര : കേരളത്തെ തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സി.പി.ഐ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സമ്പൂർണ്ണമായി കേരളത്തെ അവഗണിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെയും കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെയും സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഭാഗമായി പ്രകടനവും പ്രതിഷേധ കൂട്ടായ്‌യും സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്‌തു. വടകര മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് രാമകൃഷ്‌ണൻ, പി സജീവ് കുമാർ, വി.പി രാഘവൻ എന്നിവർ നേതൃത്വം കി.