headerlogo
politics

ബജറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം; കേരള എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം

 ബജറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം; കേരള എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും
avatar image

NDR News

03 Feb 2025 10:35 AM

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. മഹാകുംഭമേളയിലെഅപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. 

     സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക. വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ ലോക്സഭയിൽ വരാനാണ് സാധ്യത. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം. 

 

NDR News
03 Feb 2025 10:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents