ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; യു.ഡി.എഫ്
മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി

മേപ്പയൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷറഫ്, പി.കെ. അനീഷ്, മുജീബ് കോമത്ത്, കെ.പി. വേണുഗോപാൽ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ശ്രീനിലയം വിജയൻ, ടി.എം. അബ്ദുല്ല, ആന്തേരി ഗോപാലകൃഷ്ണൻ, ടി.കെ. അബ്ദുറഹിമാൻ, ഇ.കെ മുഹമ്മത് ബഷീർ, റിഞ്ചു രാജ്, സത്യൻ വിളയാട്ടൂർ, ഹുസ്സെൻ കമ്മന, ഷബീർ ജന്നത്ത്, സുധാകരൻ പുതുക്കുളങ്ങര, ആർ.കെ. രാജീവ്, കെ.കെ. അനുരാഗ്, വി.പി. ജാഫർ, അജിനാസ് കാരയിൽ, സുരേഷ് മുന്നൊടിയിൽ എന്നിവർ നേതൃത്വം നൽകി.