വടകരയെ ചുവപ്പണിയിച്ച് സിപിഐഎം കൂറ്റൻ റാലി ; അണിനിരന്ന് പതിനായിരങ്ങൾ
വിപ്ലവ വീര്യത്തിന്റെ സന്ദേശം ഉയർത്തി 25000 റെഡ് വൊളണ്ടിയർമാർ

വടകര : വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലി റെഡ് വളണ്ടിയർ മാർച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണകൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീര്യത്തിന്റെ സന്ദേശം ഉയർത്തി 25000 റെഡ് വൊളണ്ടിയർമാരാണ് മാർച്ച് ചെയ്തത്.
ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് മാർച്ചുകൾ ആരംഭിച്ചത്. നഗരത്തിലെ നിരത്തുകളിലൂടെ റാലിയായി എത്തി വടകര നാരായണ നഗറിലെ പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. ജെഡി റോഡ് ജൂബിലി കുളത്തിന് സമീപം ആരംഭിച്ച മാർച്ചിലാണ് ജില്ലാ സമ്മേളന പ്രതിനിധികൾ പങ്കെടുത്തത്. വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ ഏരിയകളിലെ വളണ്ടിയർമാരാണ് ഇവിടെ അണിനിരന്നത്.