ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ സാരഥികൾ
പുതിയ ഭാരവാഹികൾ കൊയിലാണ്ടിയിൽ ചുമതലയേറ്റു

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പുതിയ അധ്യക്ഷൻ കെ.കെ. വൈശാഖ് എസ്.ആർ.ജയ്ക്കിഷ് മാസ്റ്ററിൽ നിന്നും മിനിറ്റ്സ് ബുക്ക് ഏറ്റുവാങ്ങി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ജില്ലാ ട്രഷറർ വി.കെ. ജയൻ, വായനാരി വിനോദ്, അഡ്വ. വി.സത്യൻ, എ.പി. രാമചന്ദ്രൻ, ടി.കെ. പത്മനാഭൻ, കെ.പി.മോഹനൻ, കെ.വി.സുരേഷ്, അഡ്വ.നിതിൻ, വി.കെ. മുകുന്ദൻ, ഒ. മാധവൻ, അതുൽ പെരുവട്ടൂർ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.