ഏക്കാട്ടൂർ പ്രദേശത്തിന്റെ നൊമ്പരമായി അമ്മദ് കുട്ടി സാഹിബിന്റെ വിയോഗം
രാഷ്ട്രീയത്തോട് ഒപ്പം സാമൂഹ്യ സേവന പ്രവർത്തന രംഗങ്ങളിലും നിറസാന്നിധ്യം
ഏക്കാട്ടൂർ: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യവുമായിരുന്നു കുനിക്കാട്ട് അമ്മത്കുട്ടി സാഹിബിൻ്റെ നിര്യാണം ഏക്കാട്ടൂരിൻ്റെ നൊമ്പരമായി. അമ്മത്കുട്ടി സാഹിബിൻ്റെ നിര്യാണത്തിൽ എക്കാട്ടൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. അരിക്കുളം പഞ്ചായത്തിൽ മുസ്‌ലിംലീഗ് കെട്ടിപ്പടുക്കുന്നതിൽ മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ഏക്കാട്ടൂർ പ്രദേശത്തിൻ്റെ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയു ചെയ്ത സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം ' മിനിമം ഗാരൻ്റി വ്യവസ്ഥയിൽ ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
അനുശോചനയോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി യൂത്ത് ലീഗ് അകിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂർ, കെ.അഷ്റഫ് മാസ്റ്റർ, പൊയിലങ്ങൽ അമ്മത്, എം.കുഞ്ഞായൻ കുട്ടി, കെ.കെ. കോയക്കുട്ടി, പി.എം ശശി, കെ.എം. അബ്ദുസ്സലാം, കെ.ഹാരിസ് മാസ്റ്റർ, സി.വി. റഊഫ് ഹാജി, വി.കെ. രാജൻ, സി.എം. ഗോപാലൻ, റാഷിദ് കേളോത്ത്, ബാലക്കുറുപ്പ് എന്നിവർ സംസാരിച്ചു.