പോഴിക്കാവ് കുന്ന് സംരക്ഷിക്കണം; രാഷ്ട്രീയ മഹിളാ ജനത
മഹിളാ ജനത ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി നേതൃത്വം നൽകി
ബാലുശ്ശേരി: ചേളന്നൂർ പഞ്ചായത്തിലെ പോഴിക്കാവ് കുന്നിലെ അശാസ്ത്രീയമായ മണ്ണ് ഖനനം അവസാനിപ്പിക്കണമെന്നും മല സംരക്ഷിക്കണമെന്നും രാഷ്ട്രീയ മഹിളാ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മഹിളാ ജനത ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരിയുടെ നേതൃത്വത്തിൽ രാഷ്ട്രീയമഹിള ജനത സംസ്ഥാന സെക്രട്ടറി സുജ ബാലുശ്ശേരി, സതി എം.കെ., എം.പി. അജിത, ജീജാ ദാസ്, ഷൈമ കോറോത്ത്, ബിന്ദുവി, സരോജിനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.