headerlogo
politics

മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍, ടാറ്റ നൽകി എസ്എഫ്ഐ പ്രവര്‍ത്തകര്‍

വഴിയിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് ടാറ്റ കാണിച്ചു

 മലയാളത്തിൽ യാത്ര പറഞ്ഞ് ഗവര്‍ണര്‍, ടാറ്റ നൽകി എസ്എഫ്ഐ പ്രവര്‍ത്തകര്‍
avatar image

NDR News

29 Dec 2024 04:35 PM

തിരുവനന്തപുരം: സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി. അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയ്യാറായില്ല. വിമാനത്താവള ത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണർക്ക് ടാറ്റാ നൽകി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. കേരളം ഇതുവരെ കാണാത്ത പോരിനൊടുവിലാണ് ഗവർണറുടെ മടക്കം. യാത്രയാകുമ്പോഴും അനിഷ്ടം തീർന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദർശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി. സർക്കാറിനെ വിമർശിക്കാൻ ഏതറ്റംവരെയും പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ തീര്‍ത്തും സൗമ്യനായിട്ടായിരുന്നു മടങ്ങിയത്.

       മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാന ത്താവളത്തിന് ഉള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. 

NDR News
29 Dec 2024 04:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents