headerlogo
politics

മുതുകുന്ന് മല മണ്ണ് ഖനനം; സി.പി.എം. നേതാവിൻ്റെ പങ്ക് ജുഡീഷ്യൽ അന്വേഷണം നടത്തണം; യു.ഡി.എഫ്.

ധർണ്ണ സമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു

 മുതുകുന്ന് മല മണ്ണ് ഖനനം; സി.പി.എം. നേതാവിൻ്റെ പങ്ക് ജുഡീഷ്യൽ അന്വേഷണം നടത്തണം; യു.ഡി.എഫ്.
avatar image

NDR News

21 Dec 2024 11:42 AM

അരിക്കുളം: മുൻ മന്ത്രിയും എൽ.ഡി.എഫ്. കൺവീനറുമായ ടി.പി. രാമകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം സി. മുഹമ്മദ് ഉന്നതതല സ്വാധീനം ഉപയോഗിച്ച് നടത്തുന്ന മണ്ണ് ഖനനം നിർത്തിവെക്കണമെന്നും ഇതിന് പിന്നിൽ നടന്ന ഉന്നതതല അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

     ധർണ്ണ സമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പി.സി. സിറാജ്, കെ. അഷറഫ്, സി. രാമദാസ്, ലതേഷ് പുതിയെടുത്ത് ബഷീർ, വടക്കയിൽ ശങ്കരൻനായർ, കെ.എം. അബ്ദുസ്സലാം, ടി.പി. നാരായണൻ എന്നിവർ സംസാരിച്ചു. 

      സി.പി. സുകുമാരൻ, സീനത്ത് വടക്കയിൽ രാജൻ, പി. പത്മനാഭൻ, സി. മോഹൻദാസ്, സാഹിർ കേളോത്ത്, യൂസുഫ് എൻ.എം. എന്നിവർ നേതൃത്വം നൽകി.

NDR News
21 Dec 2024 11:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents