കരാർ നീട്ടുന്നത് കെ.എസ്.ഇ.ബിയ്ക്ക് വൻ നഷ്ടം; കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ
ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി യോഗം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുതി പദ്ധതി കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയ്ക്ക് അനുകൂലമായി കരാർ നീട്ടി നൽകുന്നത് മൂലം കെ.എസ്.ഇ.ബിയ്ക്കും വൈദ്യുതി ഉപഭോക്താക്കൾക്കും കനത്ത നഷ്ടമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ നാദാപുരം എ.ആർ.യു. കമ്മിറ്റി ആരോപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു.
പെൻഷൻ ദിനത്തിൽ പേരാമ്പ്രയിൽ വെച്ച് നടന്ന പരിപാടിയിൽ മുതിർന്ന പെൻഷൻകാരായ ഇ.കെ. ഗോപാലൻ, ടി.പി. നാരായണൻ, എൻ. മുഹമ്മത്, സി. ശ്രീധരൻ എന്നിവരെ ആദരിച്ചു. ഡിവിഷൻ പ്രസിഡൻ്റ് കെ. ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
പ്രദീപൻ, അബ്ദുൾ ജലീൽ എം.എം., ടി. രാധാകൃഷ്ണൻ, കെ.എം. ബാബു, കെ.എം. ഗംഗാധരൻ, മനോജ് എം. എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി വി. ദാമോദരൻ സ്വാഗതവും ട്രഷറർ എൻ.കെ. അബ്ദുൾ സലാം നന്ദിയും പറഞ്ഞു.