മുതുകുന്നു മല ഇടിച്ചു നിരത്തുന്നത് തടയുക;ബി ജെ പി കാരയാട് വാർഡ് കമ്മറ്റി
അരിക്കുളം നൊച്ചാട് പഞ്ചായത്ത്തുകളിലെ ഗ്രാമ വാസികൾ പാരിസ്ഥിക പ്രശ്നങ്ങളെ നേരിടേണ്ടി വരും

കാരയാട് : മുതുകുന്നു മല ഇടിച്ചു നിരത്തുന്നത് തടയണമെന്നും അധികൃതരുടെ അടിയന്തിര ശ്രദ്ധയുണ്ടായില്ലങ്കിൽ, അരിക്കുളം പഞ്ചായത്തിലെ കാരയാട്, നൊച്ചാട് പഞ്ചായത്തിലെ രാമല്ലൂർ ഗ്രാമ വാസികളും വലിയ പാരിസ്ഥിക പ്രശ്നങ്ങളെ നേരിടേണ്ടിവരു ഭാരതീയ ജനതപാർട്ടി, കാരയാട് വാർഡ് കമ്മറ്റി യോഗം വിലയിരുത്തി. കുന്നിടിച്ചു നടത്തിയ പ്രവൃത്തികളിലൂടെ സൃഷ്ടിക്കപെട്ട നമ്മുടെ ജില്ലയിലും അയൽ ജില്ലയായ വയനാട്ടിലും നടന്ന ദുരന്തത്തിൻ്റെ പ്രത്യാഘാതങ്ങൾ മുന്നിലുള്ളപ്പോയാണ് സമാനമായ രീതിയിൽ റിസോർട്ട് മഫിയകളുടെ പിൻബലത്തോട് കൂടി കുന്നിടിച്ചു മണ്ണ് കയറ്റുന്നത്. നൊച്ചാട് അരിക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിൽ 500കോടിയോളം രൂപ ചിലവിൽ കേന്ദ്ര സർക്കാർ സഹായത്തോടെ വലിയ ഫാം ടുറിസം പദ്ധതി നടപ്പാക്കനാണത്രെ നീക്കം.
Vacca എന്നപേരിൽ കമ്പനി രൂപീകരിച്ചാണ് ഈ ഫാം ടുറിസം നടപ്പാക്കുന്നതെന്നാണ് പറയപ്പെടുന്നത്. കുന്ന് ഇടിക്കാതെ തന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഫാം ടുറിസത്തിനു സാധ്യത ഉണ്ടന്നിരിക്കെ കുന്നിടിച്ചു ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തികളിൽ നിന്നും പിന്മാറി പദ്ധതി പരിസ്ഥിതി സൗഹർദമായി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.