വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ മേപ്പയൂരിൽ കോൺഗ്രസ് ഇലക്ട്രിസിറ്റി ഓഫീസ് മാർച്ചും ധർണയും
ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമരം ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. എക്സികുട്ടീവ് മെമ്പർ കെ.പി. വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി, കെ. അഷറഫ്, ശ്രീനിലയം വിജയൻ, സുധാകരൻ പറമ്പാട്ട്, ടി.കെ. ഗോപാലൻ, പി. അശോകൻ, എ. അർഷാദ്, പ്രസന്നകുമാരി മൂഴിക്കൽ, കെ. ശ്രീകുമാർ, എം.പി. കുഞ്ഞികൃഷ്ണൻ, പി.പി. ഗോപാലൻ, പി.കെ. ബീന എന്നിവർ പ്രസംഗിച്ചു.
കെ.കെ. ദാസൻ, ഷബീർ ജന്നത്ത്, ഒ.കെ. ചന്ദ്രൻ, ജിഷ മാടായി, ശശി ഊട്ടേരി, ശശി പാറോളി, എം.കെ. സുരേഷ് ബാബു, ഇ. പ്രദീപ്കുമാർ, ആന്തേരി ഗോപാലകൃഷ്ണൻ, കെ.പി. അരവിന്ദൻ, വിജയൻ ആവള എന്നിവർ നേതൃത്വം നൽകി.