വാർഡ് വിഭജന അശാസ്ത്രീയതക്കെതിരെ നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് തുടർ നടപടികൾ നടത്തരുത്
നടുവണ്ണൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന വാർഡ് വിഭജനം മാനദണ്ഡങ്ങൾക്ക് വിരുദ്ധവും അശാസ്ത്രീയവുമാണെന്ന് ആരോപിച്ച് നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് ' കരട് പട്ടിക വന്നതിനുശേഷം നൽകിയ പരാതികളിൽ നീതിയുക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. എൽഡിഎഫിൽ, സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി തുടർ നടപടികൾ നടത്തുകയാണെങ്കിൽ ശക്തമായ സമര പരിപാടികളാണ് നേരിടേണ്ടി വരികയെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി
ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ അധ്യക്ഷം വഹിച്ചു. ഇ. മുരളീധരൻ നമ്പൂതിരി സി എച്ച് സുരേന്ദ്രൻ, സതീഷ് കന്നൂർ, ശശിധരൻ മങ്കര , പി പി ശ്രീധരൻ, ഷാജു കാരക്കട , ഉണ്ണി നായർ അച്ചുത്വിഹാർ, ജോൺസൺ താനിക്കൽ, ടി കെ ചന്ദ്രൻ, എ പി ഷാജി വിജയന് പൊയിൽ, കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.