വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളത്ത് കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ യു.ഡി.എഫ്. ധർണ്ണ
ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെ. അഷറഫ് അദ്ധ്യക്ഷനായി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി, ജനറൽ സെക്രട്ടറി വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശശി ഊട്ടേരി, യു.ഡി.എഫ്. ജില്ലാ ലെയ്സൺ കമ്മിറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റ് ഫായിസ് നടുവണ്ണൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ടി.ടി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.
കെ.എം. മുഹമ്മദ് അനസ് കാരയാട്, പി.എം. രാധ, എം. കുഞ്ഞായൻകുട്ടി, പി.കെ.കെ. ബാബു, ടി.എം. പ്രതാപചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.