വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക; ഏക്കാട്ടൂർ ശാഖാ മുസ്‌ലിം ലീഗ് കൺവെൻഷൻ
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു
അരിക്കുളം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ ഇടിത്തീയായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് ഏക്കാട്ടൂർ ശാഖാ മുസ്‌ലിം ലീഗ് കൺവെൻഷൻ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു.
കെ.എം. അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി സെൻ്റർ ഫണ്ട് കേളോത്ത് സാഹിറിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാനം ചെയ്തു. അമ്മത് പൊയിലങ്ങൽ, റാഷിദ് കേളോത്ത്, സീനത്ത് വടക്കയിൽ, സുഹ്റ രയരോത്ത്, ത്വാഹിറ കെ.എം., ആശിഖ് എ.എം., അൻസിന കെ.സി., സിനാൻ കുറ്റിക്കണ്ടി, ഫിനാസ് കെ.സി. എന്നിവർ സംസാരിച്ചു.