അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം; യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി
യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫീസ് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു
മേപ്പയൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ നട്ടം തിരിയുന്ന കേരള ജനതക്കുമേൽ അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി. ഓഫീസ് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നിരക്ക് വർദ്ധനവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യു.ഡി.എഫ്. നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ്. കൺവീനർ കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, എം.കെ. അബ്ദുറഹ്മാൻ, കെ.പി. വേണുഗോപാൽ, ഇല്ലത്ത് അബ്ദുറഹ്മാൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, ശ്രീനിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, ഇ.കെ. മുഹമ്മദ് ബഷീർ, സി.പി. നാരായണൻ, സി. എം.ബാബു, ഷബീർ ജന്നത്ത്, ഫൈസൽ ചാവട്ട്, കെ.പി. രാധാമണി എന്നിവർ സംസാരിച്ചു.
സറീന ഒളോറ, ആർ.കെ. ഗോപാലൻ, റിഞ്ചു രാജ് എടവന, ആർ.കെ. രാജീവൻ, കിഴ്പോട്ട് അമ്മത്, കീഴ്പോട്ട് പി. മൊയ്തി, പെരുമ്പട്ടാട്ട് അശോകൻ, പി.കെ. രാഘവൻ, ടി.കെ. അബ്ദു റഹ്മാൻ, സഞ്ജയ് കൊഴുക്കല്ലൂർ, വാസു അമ്പാടി, കൂനിയത്ത് നാരായണൻ, മല്ലിക, ജിഷ എന്നിവർ നേതൃത്വം നൽകി.