വൈദ്യുതി നിരക്ക് വർധനവിനെതിരെ കൂട്ടാലിടയിൽ മുസ്‌ലിം ലീഗ് ധർണ്ണ നടത്തി
സാജിദ് നടുവണ്ണൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു
കൂട്ടാലിട: പിണറായി ഭരണത്തിൽ അഞ്ചാം തവണയും വൈദ്യതി നിരക്ക് വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കോട്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. ധർണ്ണ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. എം.പി. ഹസ്സൻ കോയ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് സെക്രട്ടറി എം.കെ. അബ്ദുസ്സമദ്, മജീദ് പാലൊളി, എം. ബഷീർ, ടി. ഹസ്സൻ കോയ, ടി.കെ. ഹമീദ് ഹാജി, വാവോളി മുഹമ്മദലി, മുനീർ തിരുവോട്, മജീദ് വി.വി., ബഷീർ കേളോത്ത്, സജ്ന ചിറയിൽ, വിനോദ് പൂനത്ത്, ഷാഹിദ കേളോത്ത്, ഷഫീക്ക് കൂട്ടലിട, സി.പി. അഷറഫ്, നദീറ പൂനത്ത്, സഫേദ് പാലോളി, ബുഷ്റ കുന്നരം വെള്ളി, ശശി പൂനത്ത്, ബുഷ്റ മുച്ചുട്ടിൽ എന്നിവർ പ്രസംഗിച്ചു.